FLASH NEWS

പ്രസിഡന്റ് തിരഞ്ഞെടുപ്പിനിടെ ട്രംപിൻ്റെ ഇടിവെട്ട് പ്രഖ്യാപനം : മോദിയുമായി ഉടൻ കൂടിക്കാഴ്ച്ച

WEB TEAM
September 18,2024 11:32 AM IST

വാഷിങ്ടൺ : ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വീണ്ടും അംഗീകാരം.

യുഎസ് മുൻ പ്രസിഡന്റും റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയുമായ ഡോണാൾഡ് ട്രംപ് മോദിയുമായി അടുത്തയാഴ്ച്ച കൂടിക്കാഴ്ച നടത്തുമെന്നു സൂചന. മിഷിഗണിലെ ഫ്ലിന്റിൽ നടന്ന തിരഞ്ഞെടുപ്പ്  പ്രചരണ പരിപാടിയിൽ ഇന്ത്യയുമായുള്ള യുഎസ് ബന്ധത്തെ കുറിച്ച് സംസാരിക്കവേ ട്രംപ് തന്നെയാണ് കൂടിക്കാഴ്ച്ച പ്രഖ്യാപിച്ചത്. കൂടി ക്കാഴ്ച്ചയുടെ  തിയ്യതി ഉൾപ്പടെയുള്ള വിശദാംശങ്ങൾ ട്രംപ് പുറത്തു വിട്ടിട്ടില്ലെങ്കിലും,സെപ്റ്റംബർ 21 മുതൽ 23 വരെയുള്ള മോദിയുടെ അമേരിക്കൻ സന്ദർശന വേളയിൽ ട്രംപ് അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയേക്കു  മെന്നാണ് അറിയുന്നത്.പ്രസിഡന്റായിരിക്കെ ട്രംപും മോദിയും തമ്മിൽ ശക്തമായ ബന്ധമായിരുന്നു. ഹൂസ്റ്റണിലെ ‘ഹൗഡി മോദി’ റാലി, ഇന്ത്യയിലെ ‘നമസ്തേ ട്രംപ്’ എന്നീ പരിപാടികൾ വലിയ ചർച്ചയായിരുന്നു.

പ്രതിരോധ മേഖലയിൽ തന്ത്രപരമായ സഹകരണത്തിലൂടെ ചൈനയുടെ വർധിച്ചുവരുന്ന സ്വാധീനത്തെ ചെറുക്കുന്നതിലും ഈ ബന്ധം പ്രസക്തമായിരുന്നു.ഇരു രാജ്യങ്ങൾക്കും ഇടയിൽ വ്യാപാര തർക്കങ്ങൾ ഉണ്ടാവുമ്പോഴും പരസ്പര ബന്ധം സുരക്ഷിതമായി കൊണ്ടുപോകുന്നതിൽ മോദിയും ട്രംപും അതീവ ജാഗ്രത പുലർത്തിയിരുന്നു.

Comments 0

Kindly a‌void objectionable,derogatory, unlawful and lewd comments,while responding to reports.Such comments are punishable under cyber laws.Please keep away from personal attacks.The opinions expressed here are the personal opinions of readers and not that of Mukham News.